sndp
പുനലൂർ യൂണിയൻ അതിർത്തിയിലെ വനിതാസംഘം, പ്രാർത്ഥന സമിതി ശാഖാ തല ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വനിതാസംഘം യൂണിയൻ പ്രസിഡൻറ് ഷീലാമധുസൂദനൻ, സെക്രട്ടറി ഓമനപുഷ്പാഗദൻ തുടങ്ങിയവർ സമീപം

പുനലൂർ: ശാഖാ പ്രവർത്തനങ്ങളെ വിമർശിക്കുന്ന അംഗങ്ങളുടെ നല്ല അഭിപ്രായങ്ങൾ കൂടി ഉൾകൊണ്ട് ഭരണസമിതികൾ മുന്നോട്ട് പോകണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളിലെ വനിതാസംഘം ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പ്രാർത്ഥനസമിതി ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ പഠന ക്ലാസുകൾ നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ കൗൺസിലർ എൻ. സുന്ദരേശൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത, വിജയമ്മ രവീന്ദ്രൻ, പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.