ഓച്ചിറ: എസ്.എൻ.ഡി.പി യോഗം ക്ലാപ്പന വടക്ക് 181ാം നമ്പർ ശാഖാ സെക്രട്ടറി, പ്രസിഡന്റ്, ക്ലാപ്പന എസ്.വി. എച്ച്.എസ്.എസ് മുൻ മാനേജർ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കൊച്ചുപൊടിയൻ സാർ എന്ന് അറിയപ്പെട്ടിരുന്ന കെ. ധർമ്മദാസിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനച്ചടങ്ങ് നടന്നു. ധർമ്മദാസ് കുടുംബസഹായനിധി ചെയർമാൻ കെ. രാജപ്പൻ താക്കോൽ ബിന്ദു ധർമ്മദാസിന് കൈമാറി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സുശീലനും സെക്രട്ടറി സോമരാജനും ഭദ്രദീപം തെളിച്ചു. എം. ഇസ്മയിൽ, എസ്.എം. ഇക്ബാൽ, കെ.വി. സൂര്യകുമാർ, ചേനങ്കര രാജു, എസ്. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ലാഭേച്ഛയില്ലാതെ പണി പൂർത്തിയാക്കിയ കോൺട്രാക്ടർ നിർമാല്യം രാജുവിനെയും എൻജിനിയർ ഡി. ജയപ്രകാശിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.