കൊല്ലം: ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനം കൊല്ലം - ഡൽഹി പബ്ലിക് സ്കൂളിൽ നിരവധി പരിപാടികളോടെ ആഘോഷിച്ചു. അസീസിയ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം. അബ്ദുൾ അസീസ് ദേശീയ പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ എഡ്നാ ഫെർണാണ്ടസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളായ ജവാന്മാരെ അനുസ്മരിച്ചു. രക്തസാക്ഷികളായ ജവാന്മാരുടെ അനന്തരാവകാശികളും ബന്ധുക്കളും സദസ്യരോട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ച്ചത് വേറിട്ട അനുഭവമായി. തുടർന്ന് വിദ്യാർത്ഥികൾ നൃത്തം അവതരിപ്പിച്ചു.