ചാത്തന്നൂർ: സി.പി.എം ചിറക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരേക്കറോളം പുരയിടത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ പച്ചക്കറി തൈകൾ നട്ട് കൃഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ലോക്കൽ സെക്രട്ടറി എൻ. ശശി, ജി. പ്രേമചന്ദ്രൻ ആശാൻ, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ, ഉല്ലാസ് കൃഷ്ണൻ, മധുസൂദനൻ പിള്ള, രജിത രാജേന്ദ്രൻ, വിനോദ് ,സജീവ്, ദീപക്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.