കൊല്ലം: തേവള്ളി റസിഡന്റ്സ് അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും തേവള്ളി എക്സൈസ് ഹാളിൽ നടന്നു. ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കൗൺസിലർ ബി. ഷൈലജ, ടി.ആർ.എ പ്രസിഡന്റ് വി. ബാലഗോപാൽ, സെക്രട്ടറി കെ.എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സ്കൂൾ തലത്തിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ഡിഗ്രി, ഡോക്ടറേറ്റ് എന്നിവ നേടിയ പ്രതിഭകളെയും ആദരിച്ചു. കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് കൗൺസിലർ ഷൈലജ ഉപഹാരങ്ങൾ നൽകി. ടി.ആർ.എ വൈസ് പ്രസിഡന്റ് എൻ. ശേഖരൻ മൂർത്തി നന്ദി പറഞ്ഞു.