al
കേരള സ്‌റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം കേണൽ ടി.ഹരികുമാർ നിർവഹിക്കുന്നു

പുത്തൂർ: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് പവിത്രേശ്വരം യൂണിറ്റ് ആസ്ഥാന മന്ദിരം കൊട്ടാരക്കര ഇ.സി.എച്ച്.എസ് ഓഫീസർ ഇൻ ചാർജ് കേണൽ ടി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. അംബുജാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ജില്ല പ്രസിഡന്റ് ആർ.ജി. പിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന സേന അംഗങ്ങളെ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യകൃഷ്ണൻ ആദരിച്ചു. അനിൽകുമാർ, വിക്രമൻപിള്ള, ഇന്ദിരാകുമാരി അമ്മ എന്നിവർ സംസാരിച്ചു.