തൊടിയൂർ: എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി ഡേ ആചരണത്തിന്റെ തൊടിയൂർ പഞ്ചായത്തുതല ഉദ്ഘാടനം പി.എച്ച്.സിയിൽ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ നിർവഹിച്ചു. ഡോ. ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നസീർ, ഷെർലി എന്നിവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചകളിലും ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്കിളിൻ ഗുളിക വിതരണം ചെയ്യും.