photo
സ്വാതന്ത്ര്യ സമര സേനാനി മരങ്ങാട്ട് പത്മനാഭനെ കെ.എം.നൗഷാദ് പൊന്നാട അണിയച്ച് ആദരിക്കുന്നു.

കരുനാഗപ്പള്ളി: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റമായ മരങ്ങാട്ട് പത്മനാഭനെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ്, ബിനി അനിൽ, സുരേഷ്ബാബു, കൈയ്യാലത്ത് രാമചന്ദ്രൻപിള്ള, ഗിരീഷ് വട്ടത്തറ, ആർ. ഉത്തമൻ, രാജു കൊച്ചുവല്ലാറ്റിൽ എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.

ലയൺസ് ക്ലബ്ബ് റോയൽ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലും സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി സ്കൂളിൽ ലയൺസ് ക്ലബ് പ്രസിഡന്റ് മൈതാനം വിജയൻ പതാക ഉയർത്തി. ലയൺസ് ക്ലബ്ബ് സോൺ ചെയർപേഴ്സൺ സതീവാസുദേവ്, സെക്രട്ടറി ജെയിംസ് കുട്ടി, ടി. ബാനർജി, രതി ബാനർജി, മാരിയത്ത് ബീവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോഴിക്കോട് എസ്.എൻ.വി. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്റർ ടി.അനിൽകുമാർ പതാക ഉയർത്തി. സ്കൂൾ മാനേജർ തയ്യിൽ തുളസി സ്വാതന്ത്യദിന സന്ദേശം നൽകി. ഡിവിഷൻ കൗൺസിലർ ജി. സാബു മുഖ്യപ്രഭാഷണം നടത്തി.