navas
മിലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ നടന്ന പരിസ്ഥി ദി സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കഴിഞ്ഞ കാലങ്ങളിൽ കേരളം ഭരിച്ച സർക്കാരുകളും സാമുദായിക സംഘടനകളും നിർദാക്ഷണ്യം തള്ളിക്കളഞ്ഞ മാധവ ഗാഡ്കിൽ റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നെന്ന് കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ തെളിയിക്കുന്നതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നേച്ചർ പ്ലസ് കേരളയും, മൈനാഗപ്പള്ളി മിലാദേ ശരീഫ് ഗേൾസ് ഹൈസ്കൂളും സംയുക്തമായി നടത്തിയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ജോസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. ശുചിത്വം ജീവിതം എന്ന വിഷയത്തിൽ തൊടിയൂർ രാധാകൃഷ്ണൻ ക്ലാസെടുത്തു. നേച്ചർ പ്ലസ് സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി മുഖ്യ സന്ദേശവും താലൂക്ക് ചെയർമാൻ ഡോ.വൈ. ജോയി ആമുഖ സന്ദേശവും എസ്ഥർ ജോസ് കുട്ടികളുടെ സന്ദേശവും നൽകി. നേച്ചർ പ്ലസ് സംസ്ഥാന കൺവീനർ എൽ. സുഗതൻ, താലൂക്ക് വൈസ് ചെയർമാൻ സി.ആർ. ശശിധരൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കല്ലട ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു.