bijuviswarajan-chathannoo
ചിറക്കര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷങ്ങൾ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. ഉളിയനാട് ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് 24 കർഷകരെ ആദരിച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു. ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം സ്വാഗതം പറഞ്ഞു. യോഗത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ജില്ലാ പഞ്ചായത്തംഗം
എൻ. രവീന്ദ്രൻ. ചിറക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ പിള്ള ,
കൃഷി ഡെപ്യൂഡി ഡയറക്ടർ വി. തേജസിഭായി, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൻ. ഷിബുകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവി, രജിത രാജേന്ദ്രൻ, വിനോദ് കുമാർ, ഓമന ടീച്ചർ,
എസ്. റിജ, എസ്.ബി. സിന്ധു മോൾ, കെ. ശ്രീലത, സുനിത സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. അനില കുമാരി, ചിറക്കര പാടശേഖര സമിതി സെക്രട്ടറി എസ്. അപ്പുകുട്ടൻ പിള്ള, കാർഷിക വികസന സമിതി അംഗങ്ങൾ, ക്ലസ്റ്റർ ഭാരവാഹികൾ, കർഷകർ, അസിസ്റ്റന്റ് അഗ്രി. ഓഫീസർ എം. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.