കരുനാഗപ്പള്ളി: യെസ് ഭാരതിന്റെ അഞ്ചാമതു വെഡ്ഡിംഗ് ഷോറൂം കരുനാഗപ്പള്ളി ടൗണിൽ നാളെ രാവിലെ 10 മണിക്ക് മോഹൻലാൽ നാടിന് സമർപ്പിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എ.എം.ആരിഫ് എം.പി, ആർ.രാമചന്ദ്രൻ എം.എൽ.എ, എൻ.വിജയൻപിള്ള എം.എൽ.എ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം.ശോഭന, ഡിവിഷൻ കൗൺസിലർ സി. വിജയൻപിള്ള തുടങ്ങിയവർ സന്നിഹിതരാകും.
വസ്ത്ര വ്യാപാര രംഗത്ത് യെസ് ഭാരത് 25 വർഷം പിന്നിടുകയാണ്. കല്യാണ വസ്ത്രങ്ങൾക്കും, ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾക്കും മാത്രമായി വിശാലമായ സമുച്ചയം തയ്യാറാക്കി കഴിഞ്ഞു. ആറു നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടി വൃസ്തൃതിയിൽ നിർമ്മിച്ച വിശാലമായ കെട്ടിടത്തിലാണ് ഷോറൂം. ബ്രൈഡർ സെക്ഷൻ, വെസ്റ്റേൺ ബൊട്വിക്ക്, റെഡിമെയ്ഡ്സ്, ചുരിദാർ, സൽവാർ, ഡെയിലി വെയർ മെൻസ് വെയർ, കിഡ്സ് വെയർ, ഫാൻസി തുടങ്ങിയവയുടെ വിപുലമായ ശേഖരമുണ്ടെന്ന് ചെയർമാൻ അറിയിച്ചു.