കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന മീറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു. റീജിയണൽ മാനേജർ ശശീന്ദ്രൻപിള്ള, ജില്ലാ വ്യവസായകേന്ദ്രം മാനേജർ ദിനേശ്, റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി നജീബ് തുടങ്ങിയവർ സംസാരിച്ചു.