navas
ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ സോമപ്രസാദ് നിർവഹിക്കുന്നു

ശാസ്താംകോട്ട: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ശാസ്താംകോട്ട മനക്കര കിഴക്ക് വാർഡിൽ കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, പച്ചക്കറി തോട്ടം നിർമ്മിക്കൽ, കാർഷിക പ്രവർത്തനങ്ങൾ, ഉപജീവന മാർഗ്ഗങ്ങൾ ഒരുക്കി നൽകൽ, തൊഴിൽ പരിശീലനങ്ങൾ, വൃക്ഷങ്ങൾ നട്ടുവളർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രദേശത്ത് സംഘടപ്പിക്കും.

പി.ടി.എ പ്രസിഡന്റ് എ.കെ. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, വൈസ് പ്രസിഡന്റ് മായാദേവി, ജില്ലാ പഞ്ചായത്തംഗം കെ. ശോഭന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. ദിലീപ് കുമാർ, ടി.ആർ. ബീന, ആർ. കൃഷ്ണകുമാർ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. ജയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ഷീല എം. വെല്ലസ്ലി തുടങ്ങിയവർ സംസാരിച്ചു.