goat
കി​ണ​റ്റിൽ​വീ​ണ​ ആ​ടി​നെ ര​ക്ഷി​ക്കു​ന്നു

കു​ള​ത്തൂ​പ്പു​ഴ: ദുരിതാശ്വാസ ഫണ്ട് പിരിക്കാനെത്തിയവർ കിണറ്റിൽ വീണ ആടിന് രക്ഷകരായി. ക​ല്ലു​വെ​ട്ടാം​കു​ഴി അ​രുൺ​വി​ലാ​സത്തിൽ സു​ജാ​ത​യു​ടെ ആ​ടി​നെ​യാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്. കിണറ്റിൽ നിന്ന് ആടിന്റെ കരച്ചിൽ കേട്ടതോടെ സംഘത്തിൽ ചിലർ ഏണി ഉപയോഗിച്ച് ഉള്ളിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ആടിനെ പുറത്തെത്തിച്ചു.