photo
മൈത്രീനഗർ റസിഡന്റ്സ് അസോ. പ്രതിഭാ സംഗമം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നഗരസഭയുടെ 13-ാം ഡിവിഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും സമ്മേളനത്തിന്റെ ഉദ്ഘാടനവും ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രഹ്ളദാൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ജി. ഉത്തരക്കുട്ടൻ കവിതാലാപനം നടത്തി. ആർ. മുരളീധരൻപിള്ള, ജി. ശിവപ്രസാദ്, ഡി. സുരേഷ് ബാബു, വിഷ്ണുപ്രീയ തുടങ്ങിയവർ പ്രസംഗിച്ചു.