കുണ്ടറ: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങൾ തുടങ്ങി. കുണ്ടറ സെമിനാരിയിൽ ചേർന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. നവതി മാംഗല്യം പദ്ധതിയിലേക്ക് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി. എൻ.കെ. പ്രേമചന്ദ്രൻ എം.പി നവതിവർഷ കർമ്മരേഖ പ്രകാശനം ചെയ്തു. ഫാ. ടി.ജെ. ജോഷ്വാ, മെത്രാപ്പോലീത്തമാരായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യൂഹാനോൻ മാർ ദിയസ്‌കോറോസ്, എം.ഓ. ജോൺ, കെ. ബാബുരാജൻ എന്നിവർ സംസാരിച്ചു. ഷാലു ജോൺ ഗവർണറുടെ സന്ദേശം വായിച്ചു. ബിജു ഉമ്മൻ സ്വാഗതവും സോളു കോശി രാജു നന്ദിയും പറഞ്ഞു.