ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ കർഷക ദിനാഘോഷവും കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ആദിച്ചനല്ലൂർ പി. രാമചന്ദ്രൻ ബി.എ സ്മാരക ഹാൾ പ്ലാക്കാട് വെച്ചു നടന്ന യോഗം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക ദിനാഘോഷത്തിന്റ ഭാഗമായി മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാദിറ കൊച്ചസൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്പേഴ്സൻമാരായ ഷേർലി സ്റ്റീഫൻ, ശ്രീജ ഹരീഷ്, തോമസ് ജേക്കബ്, ജോയിക്കുട്ടി, തേജസി ഭായി എന്നിവർ പ്രസംഗിച്ചു.