മുഖത്തല: കല്ലുവിള കുടുംബാംഗം കെ.ഇ ചാക്കോ (80, റിട്ട. അദ്ധ്യാപകൻ തഴുത്തല മുസ്ലീം യു.പി.എസ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് മുഖത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: റോയി (ഖത്തർ), ഷീജ (അദ്ധ്യാപിക ഗവ.എൽ.പി.എസ്. ഇടമുളയ്ക്കൽ), അലക്സാണ്ടർ (മസ്കറ്റ്), ജോൺസൺ (ബി.എം.സി എൻജിനിയറിംഗ് കോളേജ് ശാസ്താംകോട്ട). മരുമക്കൾ: ദീപാറോയി (അസി. അക്കൗണ്ട്സ് ഓഫീസർ ഡി.പി.ഡി.ഒ കൊല്ലം), ഏബ്രഹാം (മാനേജർ നെടുംമ്പറമ്പിൽ ഫൈനാൻസ് ആയൂർ), മഞ്ജു ഐക്കരമാലിൽ ചാക്കോ (ലക്ചറർ ഇബ്രാ കോളേജ് ഒഫ് ടെക്നോളജി മസ്കറ്റ്), സ്മിതാ ബേബി (കോ ഓപ്പറേറ്റീവ് ഓഡിറ്റർ കൊട്ടാരക്കര).