sndp
ആർച്ചൽ ശാഖയിൽ നടന്ന കുമാരിസംഘ രൂപീകരണയോഗം യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആർച്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന കുമാരി സംഘം രൂപീകരണ യോഗം യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീലാ മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രതിനിധി ആർച്ചൽ രവികുമാർ, ശാഖാ ഭാരവാഹികളായ രാജൻ, വിജയൻ, വനിതാസംഘം പ്രസിഡന്റ് അപ്സര, നന്ദിനി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അനില (പ്രസിഡന്റ്) അക്ഷര രമണൻ (വൈസ് പ്രസിഡന്റ്) ലക്ഷ്മി രാജ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ശാഖ സെക്രട്ടറി കെ. സുഗതൻ സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു.