photo
കല്ലുവാതുക്കലിൽ ഗണഗീതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ശ്രീരാമ വിദ്യാനികേതൻ സ്കൂളിലെ പുതിയ നിർമ്മിതിയുടെ സമർപ്പണവും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു.

പാരിപ്പള്ളി:കേരളം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ദു:സ്വാധീനത്തിൽപ്പെട്ടിരിക്കുകയാണെന്നും ഇതിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.കല്ലുവാതുക്കലിൽ ഗണഗീതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും ശ്രീരാമ വിദ്യാനികേതൻ സ്കൂളിലെ പുതിയ നിർമ്മിതിയുടെ സമർപ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലഹരണപ്പെട്ട ഒരു പ്രത്യയ ശാസ്ത്രത്തിന്റെ ദുഃസ്വാധീനത്തിൽ ഗുണപരമായ നേട്ടം ഉണ്ടാക്കുന്നതിന് പകരം അതിന്റെ തിക്തഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്.തിരുവനന്തപുരം വിമാനത്താവളം സർക്കാർ മേഖലയിൽ തന്നെ ആയിരിക്കും പ്രവർത്തിക്കുന്നത്.വിമാനത്താവളത്തിലെ ചില സേവനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് മറ്റ് ഏജൻസികളെ ഏല്പിക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ അ‌ഞ്ച് ട്രില്ല്യൻ ഡോളർ സാമ്പത്തിക ശക്തിയായി ഉയർത്തുക എന്നതാണ്.ഇത് കേവലം സർക്കാരിലൂടെ മാത്രം സാധ്യമാകില്ല.അതിനായി സർക്കാരേതര പ്രവർത്തനങ്ങളിലൂടെ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.ചന്ദ്രയാൻ രണ്ട് മാർക്ക് -3 പ്രൊജക്ട് ഡയറക്ടർ ജെ.ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു.കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തംഗം എസ്.ആർ.രോഹിണി,ട്രസ്റ്റ് സെക്രട്ടറി എസ്.അരുൺ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്,ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് വി.മുരളീധരൻ,ആർ.രാജേന്ദ്രൻ,ടി.ആർ.രമണൻ,എം.പ്രശാന്ത് കുമാർ,ബി.ഗോകുൽ,എ.ആർ.അരുൺ,എസ്.സത്യപാലൻ,എ.ജി.പ്രേംചന്ദ്,ജി.രാജേന്ദ്രൻപിളള,നടേശൻ എന്നിവർ സംസാരിച്ചു.