photo
കോഴിക്കോട് ഗവ.എൽ.പി സ്കൂളിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകൻ കോട്ടുങ്കിലേത്ത് ദാമോദരൻപിള്ളയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: കോഴിക്കോട് ഗവ.എൽ.പി സ്കൂളിൽ കർഷകദിനം ആചരിച്ചു. നഗരസഭയുടെ പരിധിയുള്ള മികച്ച കർഷകനായ കോട്ടുങ്കലേത്ത് ദാമോദരൻപിള്ളയെ ഹെഡ്മിസ്ട്രസ് രേഖ വി. നായർ പൊന്നാട അണിയിച്ച് ആദരിച്ചു. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കൗൺസിലർ എസ്. ശക്തികുമാറും വിത്തെറിയിൽ ചടങ്ങ് പ്രിൻസിപ്പൽ ശോഭയും ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സജികുമാർ, പത്മിനി, ലീന, ജ്യോതിഷ്, മനോജ്, പ്രോഗ്രാം ഓഫീസർ ഇർഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.