അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ കഴിഞ്ഞ ദിവസം നടന്ന നൃത്ത സന്ധ്യയിൽ വി.എസ്. ആവണിയും ,അമൃത ഡി അനിലും നടന മികവിൽ കാണികളുടെ ഹൃദയം കവർന്നു.
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ തിളങ്ങിയ ആവണി തേവന്നൂർ ഗവ. ഹൈസ്കൂൾ വിദ്യാർത്ഥിനിയും കഴിഞ്ഞ വർഷത്തെ റവന്യു ജില്ലാ കലോത്സവ വിജയിയുമാണ്.
വടക്കൻ മലബാറിന്റെ ശീലുകൾ ഒട്ടും ചോരാതെ മാപ്പിളപ്പാട്ട് പാടി ഇടമുളക്കൽ ജവഹർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി ഗൗരി ഗിരീഷ് കയ്യടി നേടി.
കലാപ്രതിഭകളായ കുട്ടികൾക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുകയാണ് കേരളകൗമുദി അഞ്ചൽ ഫെസ്റ്റ്