അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ കാഴ്ചകൾ കാണാനും സാധനങ്ങൾ വാങ്ങാനും എത്തുന്നവരുടെ തിരക്ക് തുടരുകയാണ്.
കുട്ടികൾക്ക് ഉല്ലസിക്കാനും 12 ഡി സിനിമ കാണാനും കലാപരിപാടികൾ ആസ്വദിക്കാനുമായി നൂറുക്കണക്കിനാളുകളാണ് ഫെസ്റ്റിലെത്തുന്നത്.
മൊത്ത വിലയ്ക്ക് നാടൻ കൈത്തറി വസ്ത്രങ്ങളുടെ വൻ ശേഖരവുമായാണ് തൃശൂർ തിരുവില്വാമല കുത്താമ്പുള്ളി കൈത്തറി ഫെസ്റ്റിൽ സജീവമാകുന്നത്.
350 രൂപമുതലുള്ള മനോഹരമായ ഡബിൾക്കോട്ട് ബെഡ്ഷീറ്റുകൾ 200 രൂപ മുതലുള്ള സോഫാസെറ്റി, ദിവാൻ കോട്ട് ഷീറ്റുകൾ ബ്ലാങ്കാറ്റുകൾ എന്നിവ വൻ വിലക്കുറവിൽ ലഭിക്കുന്ന ഫെസ്റ്റിൽ 200 രൂപ വിലയുള്ള കൈത്തറി മുണ്ട് വാങ്ങാൻ വൻ തിരക്കാണ്.
പാറക്കല്ലുകളെപ്പോലും പൊടിച്ചുതരിയാക്കാൻ കഴിയുന്ന മിനി ഫ്ളവർ മില്ലാണ് ഫെസ്റ്റിലെ വില്ലൻ താരം.750 വാട്സിൽ 21 ആമ്പിയറിൽ പ്രവർത്തിക്കുന്ന കരുത്തുറ്റ മോട്ടോറാണ് ഈ മിക്സിയെ മില്ലാക്കി മാറ്റുന്നത്. ഒരു വർഷ വാറന്റിയും 5 വർഷത്തെ സർവീസും വാഗ്ദാനം ചെയ്യുന്ന ഈ മില്ലിനൊപ്പം 3 മിക്സി ജാറുകളും നല്കുന്നുണ്ട്. ഫെസ്റ്റിൽ ബുക്ക് ചെയ്താൽ വീട്ടിലെത്തിച്ചു നൽകുന്ന ഈ മിനി മിൽ വീട്ടമ്മമാർക്ക് ഒരനുഗ്രഹമാണ്.
എല്ലാ അടുക്കള ഉപകരണങ്ങളും വൻ വിലക്കുറവിൽ ലഭിക്കുന്ന തിരുവനന്തപുരം ആദിലാ ഫാൻസിയുടെ സ്റ്റാളിന് മുന്നിൽ എപ്പോഴും സ്ത്രീകളുടെ തിരക്കാണ്. പെൺകുട്ടികൾക്ക് അണിഞ്ഞൊരുങ്ങാനുള്ള ചാന്ത്, പൊട്ട്, കണ്മഷി. വള, മാല, ലിപ്സ്റ്റിക്, നെയിൽ പോളിഷ് എന്നുവേണ്ട എല്ലാ സൗന്ദര്യ വസ്തുക്കളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഈ സ്റ്റാളിൽ ഫാൻസി, കിച്ചൻ ടൂൾ, പാറ്റ പല്ലി ഗുളികകൾ എന്നിവയും വിലക്കുറവിൽ വാങ്ങാനാകും.
പുസ്തകപ്രേമികളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകളാണ്.. ഏറ്റവും പുതിയ പുസ്തകങ്ങൾ പോലും പത്തുശതമാനം വിലക്കുറവിൽ ലഭിക്കുന്ന ബുക്സ്റ്റാളിൽ പകുതി വിലയ്ക്കും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാനാകും. ഇംഗ്ലീഷ് നോവലുകളും കുട്ടികളുടെ പുസ്തകങ്ങളും നൂറുരൂപയ്ക്ക് അഞ്ചെണ്ണം തിരഞ്ഞെടുക്കാം.
ആൾത്തിരക്ക് കാരണം മൂന്നു ദിവസംകൂടി നീട്ടിയ ഫെസ്റ്റ് 21 ന് സമാപിക്കും