track
ട്രാക്കും റെഡ്‌ക്രോസും സംയുക്തമായി സംഭരിച്ച ദുരിതാശ്വാസ വസ്തുക്കൾ ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട് മേയർ വി രാജേന്ദ്രബാബുവിന് കൈമാറുന്നു. ട്രാക്ക് ഫൗണ്ടർ സെക്രട്ടറി എം.വി.ഐ ശരത്ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് തങ്കച്ചൻ, എക്‌സിക്യൂട്ടീവ് അംഗം ഓലയിൽ സാബു തുടങ്ങിയവർ സമീപം

കൊല്ലം: ട്രാക്കും റെഡ്‌ക്രോസുമായി ചേർന്ന് റെഡ്‌ക്രോസ് ഹാളിലും പ്രപഞ്ച ഗ്രീൻ മാർട്ടുമായി ചേർന്ന് ചന്ദനത്തോപ്പ് ചക്കമുക്കിലും സംഭരിച്ച ദുരിതാശ്വാസ സാമഗ്രികൾ രണ്ടു വാഹനങ്ങളിലായി ടി.എം. വർഗീസ് ഹാളിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു. മേയർ വി. രാജേന്ദ്രബാബു ഏറ്റുവാങ്ങി ജില്ലാ ഭരണകൂടത്തിന് കൈമാറി. എം.വി.ഐ ശരത്ചന്ദ്രൻ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, റെഡ്‌ക്രോസ് സെക്രട്ടറി ബാലു, ട്രാക്ക് ജോയിന്റ് സെക്രട്ടറി സന്തോഷ് തങ്കച്ചൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു ഓലയിൽ, വോളന്റിയർ അമീൻ തുടങ്ങിയവർ പങ്കെടുത്തു.