ഓടനാവട്ടം: അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചത് കേരളകൗമുദി ദിനപത്രമാണെന്ന് ആക്കാവിള ക്വാറി വെളിയം ഡിവിഷൻ മാനേജർ ആർ. ബിനു പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഓടനാവട്ടം ഗവ.എൽ.പി.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷം പിടിക്കാതെ സത്യസന്ധമായി വാർത്ത നൽകുന്നതിൽ കേരളകൗമുദി എന്നും ശ്രദ്ധിക്കാറുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പത്രാധിപർ തുടങ്ങിയ
പ്രവർത്തനങ്ങൾ ഇന്നും കേരളകൗമുദി തുടർന്നുവരുന്നതിൽ അഭിമാനിക്കുന്നു.
പത്രവായനക്ക് സാഹചര്യമില്ലാത്ത നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് എന്റെ കൗമുദി പദ്ധതി സഹായകരമാണെന്നും ആർ. ബിനു പറഞ്ഞു.
കേരളകൗമുദി ഓടനാവട്ടം ലേഖകൻ അശോക് ഓടനാവട്ടം പദ്ധതി വിശദീകരിച്ചു.
ഹെഡ്മിസ്ട്രസ് എസ്. ശ്രീകല, സ്റ്റാഫ് സെക്രട്ടറി എസ്. ഗിരിജ, പി.ടി.എ പ്രസിഡന്റ്
ടി. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ആക്കാവിള ക്വാറി വെളിയം ഡിവിഷനാണ് സ്കൂളിലേക്ക് കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.