bus

ഓടനാവട്ടം: ഇരുപത്തി അഞ്ചോളം യാത്രക്കാരുമായി സർവീസ് നടത്തിയ സ്വകാര്യബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അഞ്ചലിൽ നിന്ന് കൊല്ലത്തേക്ക് വന്ന ബസാണ് വെളിയം കായിലായിൽ അപകടത്തിൽപ്പെട്ടത്. മറ്റൊരു ബസിന് സൈഡ് നൽകവേ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്തശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണതിനാൽ പാതയിൽ ഗതാഗതവും മുടങ്ങി. പൂയപ്പള്ളി പൊലീസ് രക്ഷാപ്രവർത്തനങ്ങൾ നടത്തി.