ഓച്ചിറ: എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തഴവ ഗ്രാമപഞ്ചായത്തിന്റെയും തഴവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഡോക്സി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാവുമ്പ അമൃതാ യു.പി.എസിൽ നടന്ന ചടങ്ങിൽ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ് വിഷയാവതരണം നടത്തി.
ജില്ലാ മാസ് മീഡിയ ഓഫീസർ ഇൻചാർജ്ജ് ഗീതാമണി അന്തർജ്ജനം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത മാധവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ജയശ്രീ, പഞ്ചായത്തംഗങ്ങളായ സലിം അമ്പീത്തറ, പാവുമ്പ സുനിൽ, ജയകുമാരി, ടെക്നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ്ജ് തോമസ്, പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ, വില്ലേജ് ഓഫീസർ സജീവ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൽ. അനുജ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് വാര്യർ എന്നിവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ പ്രവർത്തകരുടെയും, ആശാപ്രവർത്തകരുടെയും നേതൃത്വത്തിൽ റിലീഫ് ക്യാമ്പിൽ ഡോക്‌സി ഗുളികകൾ വിതരണം ചെയ്തു.