vilakkuvettam
വിളക്കുവെട്ടം ശാഖയിലെ പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമനപുഷ്പാംഗദൻ, ശാഖാ സെക്രട്ടറി എസ്. കുമാർ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിലെ പൊതുയോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർ സന്തോഷ് ജി. നാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ വൈസ് പ്രസിഡന്റ് ബി. ജയചന്ദ്രൻ, സെക്രട്ടറി എസ്. കുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് സുകേശനി ഗോപിനാഥൻ, സെക്രട്ടറി സുകുമാരി മോഹൻ ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ. രത്നാകരൻ, ഡി. രാജൻ, ബി. സുകുമാരൻ തുടങ്ങിയവ‌ർ സംസാരിച്ചു. തുടർന്ന് യൂണിയൻ നേതാക്കൾക്ക് വമ്പിച്ച സ്വീകരണവും, കുട്ടികളുടെ ചിത്രരചനാ മത്സരങ്ങളും നടന്നു.