കൊട്ടാരക്കര: ശബരി ഗ്രൂപ്പ് മാനേജ്മെന്റിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാ പരമാണെന്ന് പി.ഐഷാപോറ്റി എം.എൽ.എ അഭിപ്രായപ്പെട്ടു. ശബരി മാട്രസ് വേൾഡിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ആർ ഏജൻസീസ്, എസ്.ബി ഏജൻസീസ്, എൻ.കെ.ജി ട്രേഡേഴ്സ്, ശബരി ക്വിൽസ് ആൻഡ് തിംഗ്സ്, ശബരി വുഡൻ മാർട്ട് എന്നിവയുടെ സഹകരണത്തോടെ രണ്ടായിരം നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ അരി കിറ്റ്, ചികിത്സാ സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. രണ്ടായിരം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത്.
ഇടയ്ക്കിടം ശബരി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ശബരി ഭവനദാന പദ്ധതിയുടെ ഉദ്ഘാടനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആർ. രാജേന്ദ്രൻ നിർവഹിച്ചു. ശബരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ബി. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉദയകുമാർ, ജി. അശോകൻ, ഗീതാമണി, ബിന്ദു, മിനി, രഞ്ജിത്ത്, ജി.കെ. ശ്രീജിത്ത്, ആർ. സോമൻ, ശ്രീജു, അരുൺരാജ് തുടങ്ങിയവർ സംസാരിച്ചു. ശബരി മാട്രസ് വേൾഡ് ഡയറക്ടർ ശബരി സലിം സ്വാഗതവും ജനറൽ മാനേജർ അനൂജ് എം. ഹരി നന്ദിയും പറഞ്ഞു.
ശബരി മാട്രസിലെ ജീവനക്കാരനായിരിക്കെ മരണമടഞ്ഞ പ്രത്യുഷിന്റെ മകന്റെ പതിനെട്ടുവയസുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ ശബരി ഗ്രൂപ്പ് ഏറ്റെടുത്തതായി മാനേജിംഗ് ഡയറക്ടർ കെ.ബി.സലിംകുമാർ സമ്മേളനത്തിൽ അറിയിച്ചു.