കൊല്ലം: മോദി സർക്കാർ കലാലയങ്ങളെ വർഗ്ഗീയവൽക്കരിക്കുകയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺബാബു പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ല കോളേജ് ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അരുൺ ബാബു.
രണ്ടാം മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോർമുഖം രൂപപ്പെടേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും അരുൺബാബു പറഞ്ഞു.
എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ്.എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുൽരാജ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സന്ദീപ് ആർക്കന്നൂർ, ജില്ലാ സെക്രട്ടറി എ.അധിൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അനന്തു.എസ് പോച്ചയിൽ, ഡി.എൽ. അനുരാജ് , ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോബിൻ ജേക്കബ്, മുഹമ്മദ് നാസിം എന്നിവർ സംസാരിച്ചു.