ki
അയ്യൻകാളി കോളേജ് സമാഹരിച്ച സാധനങ്ങൾ

പത്തനാപുരം: പ്രകൃതിക്ഷോഭം നാശം വിതച്ച സ്ഥലങ്ങളിലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ച് പത്തനാപുരം അയ്യൻ‌കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് (അക്മാസ്) കോളേജിലെ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായരുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം, കമ്മ്യൂണിറ്റി സർവീസ് ക്ലബ്‌ എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികളും മറ്റ് ജീവനക്കാരുമടങ്ങുന്ന മുപ്പതംഗ സംഘമാണ്

സിവിൽ സ്റ്റേഷന് സമീപത്തെ ടി.എം. വർഗീസ് ഹാളിലെ കളക്ഷൻ സെന്ററിൽ സാധനങ്ങൾ എത്തിച്ചത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തേജസ്‌ നമ്പൂതിരി, കമ്മ്യൂണിറ്റി സർവീസ് ക്ലബ്‌ കൺവീനർ അനീഷ് ചന്ദ്രൻ, സ്റ്റുഡന്റ് കൺവീനർമാരായ അഭിജിത്, ഫഹദ്എന്നിവർ നേതൃത്വം നൽകി.