jci
പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതി ജൂനിയർ ചേംബർ ഇന്റർനാഷണൽ ക്വയിലോൺ മെട്രോ പ്രസിഡന്റ് എ. ഷിബിലു സ്‌കൂൾ പ്രിൻസിപ്പൽ ടി. ദീപാ ലക്ഷ്മിക്ക് കേരളകൗമുദി നൽകി ഉദ്ഘാടനം ചെയ്യുന്നു. എ. രാജലക്ഷ്മി, ബി.എസ്. രഞ്ജിനി, എസ്.ആർ. ശ്രീജ, ഡോ.ബി.എസ്. മിനി, ഡോ. സിനി പ്രിയദർശിനി, മനു മോഹൻ എന്നിവർ സമീപം

കൊല്ലം: വായനാശീലം ഇല്ലാതാകുന്ന കാലഘട്ടത്തിൽ പുതുതലമുറയെ വായനയിലേക്ക് ആകർഷിക്കാൻ എന്റെ കൗമുദി പദ്ധതിക്ക് സാധിക്കുന്നതായി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ക്വയിലോൺ മെട്രോ പ്രസിഡന്റ് എ. ഷിബിലു പറഞ്ഞു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി കേരളകൗമുദി ആവിഷ്കരിച്ച് നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗിച്ച് വായിച്ച് വളരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി. ദീപാ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ. ശ്രീജ, സോൺ കോ ഓർഡിനേറ്റർ നൈസ് സൂസൻ പോൾ, ഡോ.ബി.എസ്. മിനി, ഡോ. സിനി പ്രിയദർശിനി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.എസ്. രഞ്ജിനി, എൻ.എസ്.എസ് വോളണ്ടിയർ എസ്. അഭിഷേക്, ജെ.സി.ഐ സോൺ ഡിറ്റക്ടർ മനു മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജെ.സി.ഐ ക്വയിലോൺ മെട്രോയുടെ ആഭിമുഖ്യത്തിൽ അവയവദാനം, ലഹരി ദുരുപയോഗം എന്നിവയെ കുറിച്ച് ഐ.എം.എ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ജെ.സി.ഐ കൊല്ലം മെട്രോ സ്കൂളുകളിൽ നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിയുടെെ ഭാഗമായാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്യുന്നത്.