navas

ശാസ്താംകോട്ട: ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിലും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മികവുറ്റ പ്രവർത്തനമാണ് പി.ടി.എ കാഴ്ചവച്ചത്. കൊട്ടാരക്കര ഡയറ്റിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീലയിൽ നിന്നും പി.ടി.എ പ്രസിഡന്റ് സിബി ചാക്കോ അവാർഡ് ഏറ്റുവാങ്ങി. പ്രിൻസിപ്പാൽ റീത്ത റാണി, ഹെഡ്മാസ്റ്റർ കബീർ കുട്ടി, ആർ.സുരാജ്, സഹദേവൻ പിള്ള, ജയകുമാർ, ലേഖാ ശങ്കർ,സുജാകുമാരി തുടങ്ങിയവർ പങ്കെടുത്തു.