മയ്യനാട്: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ ജൈവവൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനം നടന്നു. രണ്ട് ലക്ഷത്തോളം രൂപ മുതൽ മുടക്കി സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ച ജൈവവൈവിദ്ധ്യ പാർക്കിലെ കുളത്തിൽ നാടൻ മത്സ്യങ്ങളെ നിക്ഷേപ്പിച്ചുകൊണ്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയാണ് ഉദ്ഘാടനം നിർവഹിച്ചത്. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. സാബു സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ബി.പി. സുഭാഷ് പദ്ധതി വിശദീകരിച്ചു.
മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, സ്കൂൾ പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ് മാസ്റ്റർ ബി. ഷിബു എന്നിവർ സംസാരിച്ചു. നൂറിലധികം ഔഷധ സസ്യങ്ങളുടെയും നാടൻ പൂച്ചെടികളുടെയും ശേഖരം ഉദ്യാനത്തിലുണ്ട്.