കിഴക്കേക്കല്ലട: എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ തെക്കേമുറി ശാഖയുടെ മുകൾ നിലയിൽ പണി കഴിപ്പിച്ച കോൺഫറൻസ് ഹാളിന്റെ സമർപ്പണവും ശാഖാ പ്രസിഡന്റായിരിക്കെ അന്തരിച്ച പ്രഭാസുതൻ അനുസ്മരണവും നടന്നു. ശാഖാ പ്രസിഡന്റ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സ്വാമി വിശാലാനന്ദ ആത്മീയ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ കോൺഫറൻസ് ഹാൾ സമർപ്പണവും ശാഖാ പരിധിയിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ.സുദർശനൻ, ഡോ. രജ്ഞിത പി. രാധാകൃഷ്ണൻ, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയ്ക്ക് ഒന്നാം റാങ്ക് നേടിയ ദർശന സുദർശനൻ എന്നിവരെ ആദരിക്കലും നിർവഹിച്ചു.
ചികിത്സാ സഹായവിതരണവും പ്രഭാസുതൻ അനുസ്മരണ പ്രഭാഷണവും യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഗോപകുമാറും, എസ്.എസ്.എൽ.സി അവാർഡ് വിതരണവും അനുമോദനവും സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി. അമ്പിളിയും പഠനോപകരണവിതരണം മുൻ യൂണിയൻ സെക്രട്ടറി കെ. നകുലരാജനും നിർവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.അനിൽകുമാ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്യാമളാ ഭാസി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി, ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. സത്യശീലൻ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി വിശ്വനാഥൻ സ്വാഗതവും കൺവീനർ സജീവ് നന്ദിയും പറഞ്ഞു.