photo
കെ.എം.എ. ലത്തീഫ് പുരസ്ക്കാരം ഏറ്റു വാങ്ങി ഡോ. നമ്പിനാരായണൻ സദസ്സിനെ അഭിസംഭോധന ചെയ്യുന്നു

കരുനാഗപ്പള്ളി: അദ്ധ്യാപകനും, സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന കെ.എം.എ ലത്തീഫിന്റെ സ്മരണക്കായി കെ.എം.എ ലത്തീഫ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം പ്രമുഖ ബഹിരാകാശ ശസ്ത്രജ്ഞൻ ഡോ.നമ്പി നാരായണന് സമ്മാനിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുശ്രേഷ്ഠ പുരസ്കാരം തഴവാ പി.കെ. ശിവജിക്ക് എം.എൽ.എ സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡുകൾ രാജീവ് ആലുങ്കൽ വിതരണം ചെയ്തു. കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, അനിൽ മുഹമ്മദ്, ടി.തങ്കച്ചൻ, ചിറ്റുമൂല നാസർ, എൻ. അജയകുമാർ, എ.എ. അസീസ്, അഡ്വ.കെ.എ. ജവാദ്, ഷിബു എസ്. തൊടിയൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.