കൊല്ലം: പ്രളയ ബാധിതർക്ക് നൽകാനായി എ.ഐ.വൈ.എഫിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 17 മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വിഭവങ്ങളുമായി ആദ്യ വാഹനം വയനാട്ടിൽ എത്തി. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളും മരുന്നുകളും ക്ലിനിംഗ് വസ്തുക്കളും ഉൾപ്പടെയാണ് എത്തിച്ചത്. കൊല്ലത്ത് നിന്നു പുറപ്പെട്ട ആദ്യവാഹനം എ.ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ഫ്ലാഗ് ഓഫ് ചെയ്തു . യോഗത്തിൽ എ.ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു എ. ഐ. വൈ. എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. പി പ്രദീപ് ,ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, എ. ഐ. വൈ. എഫ് ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ അതുൽ ബി നാഥ് ,എ. നൗഷാദ്, എ. ഐ. എസ്. എഫ് ജില്ലാ പ്രസിഡന്റ് സുരാജ് എസ് പിള്ള എന്നിവർ സംസാരിച്ചു.