ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു. ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. ഇന്ന് രാവിലെ ഗണപതിഹോമം, ആചാര്യവരണം, 7ന് വിഷ്ണുസഹസ്രനാമജപം, 10ന് ഭൂമിപൂജ, 10.30ന് വരാഹവതാരം. 20ന് രാവിലെ 10.30ന് നരസിംഹാവതാരം, ഉച്ചയ്ക്ക് 12ന് ശിവ അഷ്ടോത്തരശതനാമജപം, വൈകുകിട്ട് 5ന് ശനീശ്വരപൂജ. 21ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, തുടർന്ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30ന് നാരങ്ങാവിളക്ക് പൂജ. 22ന് രാവിലെ 10.30ന് കാർത്ത്യയനിപൂജ, 11.30ന് ഗോവിന്ദഭട്ടാഭിഷേകം,12ന് അഷ്ടനാഗപൂജ, വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന, 23ന് ശ്രീകൃഷ്ണജയന്തി ആഘോഷം, രാവിലെ 7.30ന് മഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് പിറന്നാൾ സദ്യ, വൈകിട്ട് 5.30ന് ഉറിയടിയും കൃഷ്ണലീലയും, യജ്ഞശാലയിൽ വൈകിട്ട് രാവിലെ 7.15ന് സർവൈശ്വര്യപൂജ. 24ന് രാവിലെ 8.30ന് കൂട്ടമൃത്യുഞ്ജയഹോമം. 25ന് 10.30ന് ഭാഗവത സംഗ്രഹം, 11ന് അവഭൃഥസ്നാനം, 1ന് ഭാഗവതസമർപ്പണം, കലശാഭിഷേകം, ആചാര്യദക്ഷിണ ഭദ്രദീപ സമർപ്പണം.