അഞ്ചൽ: തിരുവനന്തപുരം മാതാശ്രീയുടെ സ്റ്റാളിൽ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും വൻ തിരക്കാണ്. മുഖക്കുരുവും കറുത്ത പാടുകളും മാറ്റി ആകർഷകവ്യക്തിത്വം പ്രദാനം ചെയ്യുന്ന മാതാശ്രീ ഫെയ്സ്പാക്കിന് പെൺകുട്ടികൾക്കിടയിൽ വൻ ഡിമാന്റാണ്.
കുന്തിരിക്കം,രാമച്ചം തുടങ്ങി നിരവധി ആയുർവേദ മരുന്നുകളാൽ നിർമ്മിച്ച അലർജിയുണ്ടാകാത്ത കൊതുകുതിരിയും താരൻ മാറുന്നതിനും തലവേദന മാറ്റി തലയ്ക്ക് കുളിർമ്മ നൽകുന്നതുമായ കേശ തൈലവും ഇവിടെയുണ്ട്. പൂർണ്ണമായും ആയുർവേദ പച്ചമരുന്നുകൾ കൊണ്ടാണ് മാതാശ്രീയുടെ എല്ലാ ഉല്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നത്. തപാലിൽ എത്തിച്ചുകൊടുക്കാനും സ്റ്റാളിൽ ബുക്ക് ചെയ്യാവുന്നതാണ്
ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം ,കൊളസ്ട്രോൾ എന്നിവയെ ഫലപ്രദമായി കുറയ്ക്കാനുതകുന്ന ഫിസിയോതെറാപ്പി, അക്യുപഞ്ചർ മസാജറിന് ആവശ്യക്കാരേറെയാണ്.
ഏത് വേനൽക്കാലത്തും വീട്ടിനുള്ളിൽ തണുത്ത കാറ്റ് നൽകുന്ന ടവർ ഫാനുകളുമായാണ് തിരുവനന്തപുരം 'അമ്മ ഏജൻസീസ് മേളയിൽ സാന്നിധ്യമാകുന്നത്. സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്.
എണ്ണയില്ലാതെ ചപ്പാത്തിയും പൊറോട്ടയും ദോശയുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ ചുട്ടെടുക്കാൻ കഴിയുന്ന മൾട്ടി മേക്കർക്ക് മേളയിൽ വൻ ഡിമാൻഡാണ്. സ്റ്റാളിൽ ബുക്ക് ചെയ്യുന്നവർക്ക് മാവ് കുഴച്ചെടുക്കാനുള്ള മിക്സർ സൗജന്യമായി നൽകുന്നുണ്ട്.
ഉപയോഗശൂന്യമായ ഗ്യാസ് സ്റ്റൗവ് ഏതു മോഡലായാലും ഫെസ്റ്റിലെ ബൈറ്റ് മാർക്കറ്റിംഗ് സ്റ്റാളിൽ എത്തിച്ചാൽ 2000 രൂപ എക്സ്ചേഞ്ച് ഓഫറിൽ ഇഷ്ടമുള്ള സ്റ്റൗവ് സ്വന്തമാക്കാം. ഗ്ലാസ് ടോപ്പിൽ രണ്ട്, മൂന്ന്, നാല് ബർണറുകളോട് കൂടിയ സ്റ്റൗവിന് അഞ്ചുവർഷ വാറന്റിയോടെ ഫ്രീ ഹോം ഡെലിവറിയാണ് വീട്ടമ്മമാരെ ആകർഷിക്കുന്നത്
ടെലി ഷോപ്പിംഗിലൂടെ മാത്രം സ്വന്തമാക്കാനാകുന്ന ഹെയർ ബ്യൂട്ടീ ടൂളുകൾ ഒരു കുടക്കീഴിൽ ഒരുക്കിയ ടെലിഷോപ്പിംഗ് സ്റ്റാളിൽ പെൺകുട്ടികളുടെ തിരക്കാണ്. മുടി സ്ട്രെയിറ്റ് ചെയ്യാനും ചുരുട്ടാനുമൊക്കെയുള്ള ഉപകരണങ്ങൾ വൻ വിലക്കുറവിലാണ് ഫെസ്റ്റിൽ ലഭിക്കുന്നത്. ആൾ ബോഡി ഹെയർ റിമൂവർ ടൂൾസുകളും ഹോട്ട് ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്.
സോഫാ ബെഡ് തുടങ്ങി കുട്ടികൾക്ക് അലർജി ഉണ്ടാക്കുന്ന പൊടിവരെ നിസ്സാരമായി വലിച്ചെടുക്കുന്ന യൂറോ പവർ ക്ളീൻ ഹാൻഡി മോഡൽ വാക്വം ക്ളീനർ ആയിരം രൂപ വിലക്കുറവിൽ ബുക്ക്ചെയ്യാവുന്ന സ്റ്റാളിൽ തിരക്കോട് തിരക്കാണ്. അഞ്ചുമിനിട്ടുകൊണ്ട് ഈസിയായി കാർ വാഷ് ചെയ്യാനും ഇന്റർലോക്ക്, പായൽ, പൂപ്പൽ,വാട്ടർ ടാങ്ക് തുടങ്ങിയവ നിമിഷംകൊണ്ട് ക്ളീനാക്കുന്ന ഹൈ പ്രഷർ കാർ വാഷ് ബുക്ക് ചെയ്യാനും ഡെമോ കാണാനും യുവാക്കളുടെ തിരക്കാണ്.
വാട്ടർ ടാങ്ക് കൃത്യമായി വൃത്തിയാക്കാൻ സാധിക്കാത്തതിനാൽ ഉണ്ടാകുന്ന ജലജന്യ രോഗങ്ങൾക്ക് പരിഹാരവുമായിട്ടാണ് യൂറോടെക് പോളിമർ മേളയിൽ താരമാകുന്നത്. ടാങ്കിലെ വെള്ളം തുറന്നു വിടാതെയും വൈദ്യുതി ഉപയോഗിക്കാതെയും അഞ്ചു മിനിറ്റുകൊണ്ട് ടാങ്ക് ക്ളീൻ ചെയ്യുന്നതിനായി ഇന്ത്യയിൽ ആദ്യമായി പേറ്റന്റോടെ നിർമ്മിച്ച ഈ ക്ളീനറിന് അഞ്ചുവർഷ വാറന്റിയും ലഭ്യമാണ്.
ചിത്രങ്ങൾ വരയ്ക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് കളർ ബുക്കുകളും മാജിക് പെന്നും മേളയിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ തിരക്കുകാരണം ഫെസ്റ്റ് 21 വരെ നീട്ടിയിട്ടുണ്ട്.