ഓച്ചിറ: ചവറ ഗവ. കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജെ. മാത്യൂസ് (47) നിര്യാതനായി. സംസ്കാരം പിന്നീട് ഓച്ചിറ കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. വോളീബാൾ പരിശീലകനായിരുന്നു. തഴവാ കുതിരപ്പന്തി കണ്ണമ്പള്ളിൽ ജോയിയുടെയും ഏലിയാമ്മയുടെയും (റിട്ട. അദ്ധ്യാപിക, എസ്. ആർ. വി. യു.പി.എസ്, ചങ്ങൻകുളങ്ങര) മകനാണ്. ഭാര്യ: സോജി സാറാ ജോയ് (ശ്രീബുദ്ധാ സെൻട്രൽ സ്കൂൾ, തൊടിയൂർ). മക്കൾ: ജോയൽ, ജോഷ്.