paravur
കോഴിക്കോട് ചെറുവണ്ണൂർ സ്‌കൂളിലെ ക്യാമ്പിൽ വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി കൊല്ലത്തെ പ്രാദേശിക ട്രോൾ ഗ്രൂപ്പായ ട്രോൾ പരവൂരുരിലെ അംഗങ്ങൾ

പരവൂർ : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി കൊല്ലത്തെ ട്രോളന്മാരും.
കൊല്ലത്തെ പ്രാദേശിക ട്രോൾ ഗ്രൂപ്പായ ട്രോൾ പരവൂർ ആണ് ദുരിതബാധിതർക്കുള്ള സാധനങ്ങൾ കോഴിക്കോട് എത്തിച്ചത്. ട്രോൾ പരവൂർ പേജിലൂടെ പ്രളയബാധിതർക്ക് സഹായം ആവശ്യപ്പെട്ടപ്പോൾ നാട്ടുകാരും സ്ഥാപനങ്ങളും സംഘടനകളും ട്രോളന്മാർക്കൊപ്പം കൈകോർത്തു. ട്രോൾ പരവൂർ അഡ്മിന്മാരും ഗ്രൂപ് മെമ്പർമാരും ചേർന്ന് സമാഹരിച്ച പ്രളയ ബാധിതർക്ക് ആവശ്യമായ തുണി, സാനിറ്ററി നാപ്കിൻ, ഭക്ഷണ സാധനങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, ക്ളീനിംഗ് മെറ്റീരിയൽ തുടങ്ങിയവ കോഴിക്കോട് മേയർ ഭവനിലെ കോർപ്പറേഷൻ സെക്രട്ടറി മുഖാന്തരം കോഴിക്കോട് ചെറുവണ്ണൂർ സ്‌കൂളിലെ ക്യാമ്പിൽ വിതരണം ചെയ്തു. പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും നൽകി. ക്ളീനിംഗിന് ആവശ്യമായ 1000 ലിറ്റർ ലോഷൻ ഗ്രൂപ്പ് മെമ്പേഴ്‌സിന്റെ സഹായത്തോടെ സ്വന്തമായി നിർമ്മിച്ചതാണ്.