കൊല്ലം: പുരാണ പാരായണ കലാകാരന്മാരുടെ ക്ഷേമനിധി പെൻഷൻ ഫയലുകളിൽ തീർപ്പ് കൽപ്പിക്കാതെ വൈകിപ്പിക്കുന്നത് നിഷേധാത്മകമായ നിലപാടാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സാംസ്‌കാരിക രംഗത്ത് വെളിച്ചം വിതറിയ കലാകാരന്മാരോട് സർക്കാർ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണം. കേരള പുരാണ പാരായണ സംഘടന ചിങ്ങം ഒന്ന് പെൻഷൻ ദിനമായി ആചരിച്ചതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ആമ്പാടി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അയത്തിൽ തങ്കപ്പൻ, എ. ആർ.കൃഷ്ണകുമാർ, തുളസീധരൻ പാലവിള, തേവലക്കര സോമൻ, വിജയൻപിള്ള ആയിക്കുന്നം എന്നിവർ സംസാരിച്ചു.