കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ന്യൂസ് പേപ്പർ ഏജൻസി കൂട്ടായ്മയുടെ നാലാം വാർഷികവും കുടുംബ സംഗമവും ബീച്ച് റോഡിലെ റിട്സ് ഹോട്ടലിൽ നടന്നു. കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡും ഓണക്കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് പി.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രകാശ്, ട്രഷറർ ചന്ദ്രബാബു, എസ്. സുരേഷ് കുമാർ, പ്രസാദ്, അനീഷ് അഷറഫ്, ജെ. രാജൻ എന്നിവർ സംസാരിച്ചു.