കൊല്ലം: തന്റെ കൊച്ചുസമ്പാദ്യം മുഴുവൻ പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ വിനിയോഗിച്ച നന്ദു പ്രദീപ് മാതൃകയായി. കൊല്ലം തേവള്ളിയിൽ വിദ്യാർത്ഥിയായ നന്ദു പ്രദീപ് കമ്പിളി പുതപ്പുകളും ഭക്ഷണ സാധനകളും അടങ്ങിയ കിറ്റ് മന്ത്റി ജെ.മേഴ്സിക്കുട്ടി അമ്മയ്ക്ക് കൈമാറി. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ്കുമാർ- അനില ദമ്പതികളുടെ മകനാണ് നന്ദു. ഏക സഹോദരൻ നവനുവും നന്ദുവിന് പിന്തുണയുമായി ഒപ്പമുണ്ട്. ആർട്ട് ഓഫ് ലിവിംഗ് സംസ്ഥാന ഓർഗനൈസർ ജി.പദ്മാകരനാണ് നന്ദുവിന്റെ സാമൂഹിക സേവന സന്നദ്ധത മന്ത്റിയുടെ ശ്രദ്ധയിൽ പെടുത്തിയത്. തന്റെ സമ്പാദ്യം ഉപയോഗിച്ച് നന്ദു പ്രദീപ് വാങ്ങി നൽകിയ ദുരിതാശ്വാസ കിറ്റുകൾ മന്ത്രി ഏറ്റു വാങ്ങി. നന്ദു പ്രദീപ് സമൂഹത്തിനാകെ മാതൃകയാണെന്ന് മന്ത്റി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.