c
കൊല്ലം ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ആർ.പി ബാങ്കേഴ്‌സ് എം.ഡി ആർ.പ്രകാശൻപിള്ള കേരള കൗമുദി പത്രം വിദ്യാർത്ഥിനികൾക്ക് നൽകി നിർവഹിക്കുന്നു. സ്കൂൾ ഹെഡ് മിസ്‌ട്രസ് ബീന, അദ്ധ്യാപികമാരായ നസീറ ബീഗം, ഉമ എന്നിവർ സമീപം.ആർ. പ്രകാശൻപിള്ളയാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.

കൊല്ലം: പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പത്രമാദ്ധ്യമങ്ങളിലൂടെ ബോധവൽക്കരണം അനിവാര്യമാണെന്ന് ആർ.പി ബാങ്കേഴ്‌സ് എം.ഡി ആർ.പ്രകാശൻപിള്ള പറഞ്ഞു. ജീവിത സാഹചര്യങ്ങൾ കാരണം സുരക്ഷിതരല്ലാത്ത പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് അറിവ് പകരുന്നതിൽ കേരളകൗമുദിക്ക് വലിയൊരു പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഹെഡ് മിസ്‌ട്രസ് ബീന അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപികമാരായ നസീറ ബീഗം, ഉമ എന്നിവർ സംസാരിച്ചു.ആർ. പ്രകാശൻപിള്ളയാണ് സ്കൂളിലേക്ക് ആവശ്യമായ കേരള കൗമുദി പത്രം സ്പോൺസർ ചെയ്യുന്നത്.