കൊല്ലം: ബൈപ്പാസിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കുരീപ്പുഴ താഴത്തതിൽ പടിഞ്ഞാറ്റതിൽ വിജയനാണ് (68) മരിച്ചത്. കുരീപ്പുഴ കീക്കോലിൽ മുക്കിൽ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. വിജയൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡ്രൈവിംഗ് സ്കൂളിന്റെ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വിജയനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. സംസ്കാരം കഴിഞ്ഞു. ഭാര്യ: ഇന്ദിര. മക്കൾ: അജയൻ, ബിന്ദു, സിന്ധു, മരുമക്കൾ: ശിവൻകുട്ടി, അനി. അപകടത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്ത അഞ്ചാലുംമൂട് പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.