കൊല്ലം: കെ.എസ്.എഫ്.ഇ തേവലക്കര ബ്രാഞ്ചിലെ ജീവനക്കാരി ബുഷ്റയെ അകാരണമായി സ്ഥലംമാറ്റിയ മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.എഫ്.ഇ കൊല്ലം റീജിയണൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. എ.കെ ഹഫീസ്, ഡി.ഗീതാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, ഉല്ലാസ്, നാസിമുദ്ദീൻ, ഉണ്ണികൃഷ്ണപിള്ള, വിനോദ്, പ്രജീഷ് രാമകൃഷ്ണൻ, ഷാജി ലാൽ, ജിജിമോൻ, അനൂപ്, ബിനു ജോർജ്ജ്, പ്രസന്നൻ, സജിത തുടങ്ങിയവർ സംസാരിച്ചു. സി. ജോസ് സ്വാഗതവും ഗോപകുമാർപിള്ള നന്ദിയും പറഞ്ഞു.