thakkol-danam
ഓയൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചുനല്കിയ മണപ്പുറം സിംഹസദനത്തിന്റെ താക്കോൽദാനം ഐഷാപോ​റ്റി എം.എൽ.എ നിർവഹിക്കുന്നു

ഓയൂർ: ഓയൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചുനല്കിയ മണപ്പുറം സിംഹസദനത്തിന്റെ താക്കോൽദാനം ഐഷാപോ​റ്റി എം.എൽ.എ നിർവഹിച്ചു. മൈലോട് പൊരിയക്കോട് പണയിൽ വീട്ടിൽ ബീനയ്ക്കാണ് ഓയൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൈനാൻസിന്റെ ധനസഹായത്തോടെ വീട്നിർമ്മിച്ചു നൽകിയത്. ഓയൂർ ലയൺസ് ക്ലബ് നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. ചടങ്ങിൽ നാല് മാസം പ്രായമുള്ള കുട്ടിയുടെ കണ്ണിന്റെ ശസ്ത്രക്രിയക്കുവേണ്ടി സ്വരൂപിച്ച ഫണ്ട് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ കൈമാറി. ക്ലബ് പ്രസിഡന്റ് രാജു കെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടി, റീജിയണൽ ചെയർമാൻ കെ. തങ്കച്ചൻ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ വൈ. രാജൻ,വാർഡ് മെമ്പർ എസ്. മായ എന്നവർ സംസാരിച്ചു. സോൺ ചെയർമാൻ പ്രസാദ് അമ്പാടി സ്വാഗതവും ഓയൂർ ലയൺസ് ക്ലബ് സെക്രട്ടറി എസ്. സുരേഷ് നന്ദിയും പറഞ്ഞു.