c

കൊല്ലം: സ്വർണ വ്യാപാര മേഖലയെ തകർക്കുന്ന ഇറക്കുമതി ചുങ്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. ഒരു ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം പടിപടിയായി ഉയർത്തി 10 ശതമാനമാക്കിയതാണ് ഇപ്പോൾ 12.5 ശതമാനമായി ഉയർത്തിയതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഇറക്കുമതിച്ചുങ്കം വർദ്ധന കള്ളക്കടത്തുകാർക്കാണ് ഗുണകരമായത്. സമാന്തര സ്വർണ വ്യാപാര മേഖല സൃഷ്ടിച്ച് വൻതോതിൽ നികുതി വെട്ടിപ്പ് നടത്തുന്നതായും സമ്മേളനം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
ജി.ജെ. സി ചെയർമാൻ എൻ. അനന്തപത്മനാഭൻ ദേശീയ കാഴ്ചപ്പാട് വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാബു പവിത്രം, അബ്ദുൽസലാം അറഫാ, ജയചന്ദ്രൻ പള്ളിഅമ്പലം, ഖലീൽ കുറുമ്പേലിൽ, എസ്. സാദിക്ക്, വിജയകൃഷ്ണ വിജയൻ, ബി. പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരിദാസ് മഹാറാണി, കണ്ണൻ മഞ്ജു, വിജയൻ പുനലൂർ, ജില്ലാ സെക്രട്ടറിമാരായ രാസപ്പൻ പാരിപ്പള്ളി, സോണി സിംല, രാജുജോൺ, സജീവ് ന്യൂ ഫാഷൻ, ബോബി റോസ് തുടങ്ങിയവർ പ്രസംഗിച്ചു.