കൊല്ലം: കർഷക പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഐക്യ കർഷകസംഘം ജില്ലാകമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യ കർഷക സംഘം വർക്കിംഗ് പ്രസിഡന്റ് ആർ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ്, കെ.എസ്. വേണുഗോപാൽ, കെ.ജി. വിജയദേവൻപിള്ള, സൈമൺ ഗ്രിഗറി, എ.എം. സാലി, രാജശേഖരൻ ഉണ്ണിത്താൻ, ടി.സി. വിജയൻ, കുരീപ്പുഴ മോഹൻ, എം. നാസർ ഖാൻ, എസ്. തുളസീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.